വാഫി കലോത്സവം തുടങ്ങി; കാംപസ് സമര്‍പ്പണം ഇന്ന് ഹൈദരലി തങ്ങള്‍ നിര്‍വഹിക്കും
കാളികാവ്: പത്താമത് സംസ്ഥാന വാഫി കലോത്സവത്തിനു തുടക്കം. മത്സരങ്ങളുടെ ഉദ്ഘാടനം കാളികാവിലെ വാഫി കാംപസില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സുലൈമാന്‍ ഫൈസി മാളിയേക്കല്‍ പ്രാര്‍ഥന നടത്തി. കലാവിചാരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒ.എം കരുവാരക്കുണ്ട്, ജി.സി കാരക്കല്‍, രാജന്‍ കരുവാരക്കുണ്ട്, നൗഷാദ് പുഞ്ച പങ്കെടുത്തു. ഫരീദ് റഹ്മാനി കാളികാവ് നിയന്ത്രിച്ചു.
തംഹീദിയ്യ വിഭാഗത്തില്‍ ബാഫഖി വാഫി കോളജ് വളവന്നൂരും ഊല വിഭാഗത്തില്‍ ദാറുല്‍ ഉലൂം വാഫി കോളജ് തൂതയും ആലിയ, പി.ജി, ജനറല്‍ വിഭാഗങ്ങളില്‍ കെ.കെ.എച്ച്.എം വളാഞ്ചേരിയും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
വാഫി കാംപസ് സി.ഐ.സി റെക്ടര്‍ ഇന്നു വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിക്കും. സമ്മേളനം ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ജഅ്ഫര്‍ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഈജിപ്ഷ്യന്‍ അംബാസഡര്‍ ഹാതിം താജുദ്ദീന്‍ അതിഥിയാകും. ലൈബ്രറി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും കവാടം ബദ്‌റുസ്സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളയും ഹോസ്റ്റല്‍ എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജിയും ഉദ്ഘാടനം ചെയ്യും.
എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി.വി അന്‍വര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, എം.എല്‍.എമാരായ പി.കെ ബശീര്‍, എം. ഉമര്‍, ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സി.പി സൈതലവി, എ. സജീവന്‍, അലി ഫൈസി തൂത, സൈദ് മുഹമ്മദ് നിസാമി, പ്രൊഫ. ആദൃശ്ശേരി ഹംസക്കുട്ടി ബാഖവി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സഈദ് മുസ്‌ലിയാര്‍ തിരുവനന്തപുരം, ഡോ. ലുഖ്മാന്‍ വാഫി അസ്ഹരി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, മൊയ്തീന്‍ ഫൈസി പുത്തനഴി, ഇബ്‌റാഹിം ഫൈസി റിപ്പണ്‍ സംസാരിക്കും.
ഇന്നു രാവിലെ എട്ടിന് നടക്കുന്ന 'ക്യൂ ഫോര്‍ ടുമോറോ'യില്‍ നാലായിരത്തിലേറെ വിദ്യാര്‍ഥികള്‍ അണിനിരക്കും. രാവിലെ പത്തിന് നടക്കുന്ന അര്‍ഹാം അസംബ്ലി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും വൈകിട്ട് 4.30ന് നടക്കുന്ന ഫൗണ്ടേഴ്്‌സ് മീറ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മലിനജല സംസ്‌കരണം എന്ന വിഷയത്തില്‍ ഫിഖ്ഹ് സെമിനാര്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."