HOME
DETAILS
MAL
ജനങ്ങള്‍ സഹകരിച്ചു; ഹര്‍ത്താല്‍ വിജയമെന്ന് ചെന്നിത്തല
backup
October 16 2017 | 14:10 PM
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ ബുദ്ധിമുട്ടുന്നവരെല്ലാം ഹര്‍ത്താലിനോട് അനുകൂല സമീപനമാണ് സ്വീകരിച്ചത്. ചിലയിടങ്ങളില്‍ പൊലിസിന്റെ അതിക്രമമുണ്ടായിരുന്നു. എന്നാല്‍, ഹര്‍ത്താല്‍ പൊളിക്കാന്‍ ചിലരുടെ നേതൃത്വത്തില്‍ വ്യാപക ശ്രമമുണ്ടായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."