ആണവ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ
യുനൈറ്റഡ് നേഷന്‍സ്: ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന താക്കീതുമായി ഉത്തര കൊറിയ. ആണവ യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു.
അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.എന്നിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്. അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാത്ത പക്ഷം ഒരു കാരണവശാലും തങ്ങളുടെ ആണവായുധങ്ങളോ ബാലിസ്റ്റിക് റോക്കറ്റുകളോ ചര്‍ച്ചാ വിഷയമാകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചു വരികയാണ്. ഉത്തര കൊറിയക്കെതിരായ നിലപാടില്‍ അമേരിക്കയും യുദ്ധ സജ്ജമാണെന്ന് അറിയിച്ച് കിം ജോങ് ഉന്നും കളത്തില്‍ സജീവമാണ്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം വേണ്ടെന്ന നിലപാട് എടുത്തതായി യു.എസ് പ്രതിരോധ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി സമയം പാഴാക്കുകയായിരുന്നു ടില്ലേഴ്സണ് എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."