ജില്ലയില്‍ അയ്യായിരത്തോളം പേര്‍ക്ക് ജപ്തി നോട്ടിസ്
മാനന്തവാടി: കര്‍ഷകരുടെ കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം അവഗണിച്ച് ബാങ്കുകളുടെ വക കടക്കെണിയിലായ കര്‍ഷകര്‍ക്ക് ജപ്തി നോട്ടിസ്. ജില്ലയിലെ കര്‍ഷകരുടെ കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ജില്ലയിലെ അയ്യായിരത്തോളം കര്‍ഷകര്‍ക്ക് വിവിധ ബാങ്കുകള്‍ ജപ്തി നോട്ടിസ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് ബാങ്കുകള്‍ നോട്ടിസുകള്‍ അയച്ചു തുടങ്ങിയത്. മാനന്തവാടി താലൂക്കില്‍ മാത്രം 1847 പേര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഭവന വായ്പ എടുത്ത 840 പേര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. എസ്.ബി.ടി, എസ്.ബി.ഐ, കേരള ഗ്രാമീണ്‍ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനകം തുക അടച്ച് തീര്‍ക്കണമെന്നാണ് വില്ലേജ് ഓഫിസര്‍മാര്‍ മുഖേന വിതരണം ചെയ്യുന്ന നോട്ടിസിലുള്ളത്.
കുടിശിക ആയ തിയതി മുതല്‍ അടക്കുന്ന ദിവസം വരെ പതിമൂന്ന് ശതമാനം പലിശയും അടക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മിക്ക കര്‍ഷകരും ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക വായ്പ എടുത്തവരാണ്. കാലാവസ്ഥാ വ്യതിയാനവും മറ്റും കൊണ്ട് ഉല്‍പാദനക്കുറവും വില തകര്‍ച്ചയും മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടിസ് ഇടിതീയാകുകയാണ്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കാരണം ഏറെ കര്‍ഷക ജീവനുകള്‍ നഷ്ടമായ ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ക്ക് കളമെരുക്കുന്നതാണ് ബാങ്കുകളുടെ നടപടി. ജപ്തി നടപടികള്‍ക്കെതിരേ വിവിധ കര്‍ഷക സംഘടനകള്‍ ബഹുജന പ്രക്ഷോപത്തിന് തയാറെടുക്കുകയാണ്
................
..................
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."