HOME
DETAILS
MAL
അമിത്ഷായ്ക്ക് മറുപടിയായി കണക്കുകള്‍ നിരത്തി ഐസക്
backup
October 18 2017 | 23:10 PM
തിരുവനന്തപുരം: വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിനെ വെല്ലുവിളിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കണക്കുകളിലൂടെ മറുപടിയുമായി ധനമന്ത്രി ഡോ.തോമസ് ഐസക്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന് 1,34,848 കോടി തന്നുവെന്നത് അസത്യമാണെന്ന് ഐസക് പറഞ്ഞു. 2015 മുതലുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രവിഹിതമായി കേരളത്തിന് കിട്ടിയത് 62,773.46 കോടിയാണ്. അമിത്ഷാ തട്ടിവിട്ട തുകയിലെത്തണമെങ്കില് അടുത്ത രണ്ടുവര്‍ഷം കൊണ്ട് നികുതി വിഹിതം ഉള്‍പ്പെടെ 72074.54 കോടി ലഭിക്കണം. ഇതുവരെ ആകെ കിട്ടിയതിനെക്കാള്‍ തുക ഇനി രണ്ടുവര്‍ഷം കൊണ്ട് കിട്ടും പോലും. ഇതൊക്കെ യു.പിയിലായിരുന്നെങ്കില് ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെയെന്നും കേരളത്തില്‍ ഇത് നടപ്പാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."