ചൈന ലോകത്തെ മുന്നില്‍ നിന്ന് നയിക്കുന്നു: ഷി ജിന്‍ പിങ് പാര്‍ട്ടി അധ്യക്ഷനായി ഷി ജിന്‍ പിങ് തുടരും
ബെയ്ജിങ്: ലോകത്തെ മുന്നില്‍ നിന്ന് നയിക്കുന്ന പുതിയൊരു കാലത്തിലേക്ക് ചൈന കടന്നിരിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. 19ാം ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനീസ് മൂല്യങ്ങള്‍ക്കനുസൃതമായുള്ള സോഷ്യലിസത്തിന് കീഴില്‍ രാജ്യം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ നയങ്ങള്‍ മറ്റു പലരാജ്യങ്ങള്‍ക്കും പുതിയൊരു മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയുടെ പുതിയ നയങ്ങളും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
പാര്‍ട്ടി അധ്യക്ഷനായും ചൈനീസ് പ്രസിഡന്റായും ഷി ജിന്‍ പിങ് തുടരുമെന്നാണ് സൂചന. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ചൊവ്വാഴ്ച്ച സമാപിക്കും. 2000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കനത്ത സുരക്ഷയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം നടന്നത്.
അതേസമയം കോണ്‍ഗ്രസ് സമാപിച്ചാല്‍ ഉടന്‍ പാര്‍ട്ടിയുടെ പുതിയ അംഗങ്ങളെയും വിവിധ കമ്മിറ്റികളിലെ ഭാരവാഹികള്‍, കാര്യകാര്യ സമിതി, പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളെയും പ്രഖ്യാപിക്കും. പുതിയ കാലത്തെ സോഷ്യലിസം ചൈന ഒരുപാട് മുന്നോട്ടു കൊണ്ടുപോയിരിക്കുകയാണ്. ഇന്നത്തെ ലോകത്തെ പ്രബല ശക്തിയാണ് ചൈന. മനുഷ്യവംശ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം.
ഇവിടം തൊട്ട് ലോകത്തിന്റെ കടിഞ്ഞാണ്‍ ചൈന ഏറ്റെടുക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. മനുഷ്യവംശത്തിന് കൂടുതല്‍ സംഭാവന നല്‍കാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രസംഗത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ കുറിച്ച് മാത്രമല്ല വിവിധ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും അന്താരാഷ്ട്ര രംഗത്ത് ചൈനയുടെ സംഭാവനകളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
വിദേശ രാജ്യങ്ങളിലെ ഭരണസമ്പ്രദായം പിന്തുടരില്ലെന്ന് വ്യക്തമാക്കിയ ഷിന്‍ ജിന്‍ പിങ് ചൈനയുടെ പരമാധികാരത്തെ ബാധിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കില്ലെന്നും പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്തുടനീളം നടപ്പാക്കികൊണ്ടിരിക്കുന്ന സെന്‍സര്‍ഷിപ്പുകളും മാധ്യമങ്ങളടക്കമുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യമില്ലായ്മയെയും കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.
യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ചൈനയുടെ ഇത്തരം ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."