HOME
DETAILS

കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  
backup
October 19, 2017 | 5:01 AM

keralam-19-10-2017-accident

മീനങ്ങാടി: ഇന്നലെ രാത്രി വാര്യാട് ഉണ്ടായ വാഹന അപകടത്തില്‍ സുല്‍ത്താന്‍ ബത്തേരി എന്‍.എം ടൈല്‍സ് ഉടമ കല്ലുവയല്‍ ഹംസക്കയുടെ മകന്‍ എരഞ്ഞിക്കകത്ത് ഷാമില്‍ (22) മരണപ്പെട്ടു. സജീവ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനാണ്. മലങ്കര വയല്‍ എസ്.കെ.എസ്.എസ്.എഫ് ശാഖാ ജോയിന്റ് സെക്രട്ടറിയാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചേളാരിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബത്തേരിയിലേക്ക് വരികയായിരുന്ന ഷാമില്‍ സഞ്ചരിച്ച കാര്‍ മൈസൂരില്‍ നിന്നും കോഴിമുട്ടയുമായി പാനൂരേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും,പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും കാര്‍ വെട്ടിപ്പൊളിച്ചാണ് ഷാമിലിനെ പുറത്തെടുത്തത്

ലോറി ഡ്രൈവര്‍ മൈസൂര്‍ സ്വദേശി രാജുവിനും പരുക്കുണ്ട്, ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണം വിട്ട ലോറി സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഖദീജയാണ് ഷാമിലിന്റെ മാതാവ്. ഷെജീര്‍, ജംഷീര്‍, ജുനൈസ് എന്നിവര്‍ സഹോദരങ്ങളാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; മിഷന്‍ 'ആഗമന്‍ ദൗത്യം'

latest
  •  2 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  2 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  2 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  2 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  2 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  2 days ago