HOME
DETAILS

'എന്റെ വിശ്വാസത്തെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ല'- പ്രതിപക്ഷത്തിനെതിരെ ആദിത്യനാഥ്

  
backup
October 19, 2017 | 6:37 AM

national19-10-17-yogi-adityanath

അയോധ്യ: അയോധ്യയിലെ ദീപാവലി ആഘോഷത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തിനു മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാ നാഥ്. തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതെന്റെ വ്യക്തിപരമായ വിശ്വാസമാണ്. എങ്ങനെയാണ് പ്രതിപക്ഷം അതില്‍ ഇടപെടുക- ആദിത്യനാഥ് ചോദിച്ചു.

അയോധ്യ സന്ദര്‍ശിക്കുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താനാണ് താനിവിടെ എത്തിയതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെന്ന നിലക്ക് അത് തന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിെ എല്ലാ പ്രദേശങ്ങളുടേയും വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യയാണ് ഇന്ത്യക്ക് രാമരാജ്യം എന്ന ആശയം പകര്‍ന്ന് നല്‍കിയതെന്ന് നേരത്തെ ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. രാമരാജ്യത്തില്‍ ആര്‍ക്കും വേദനയുണ്ടാക്കില്ല. അതിന്റെ യഥാര്‍ഥ അര്‍ത്ഥം എല്ലാവര്‍ക്കും വീട് എന്നതാണ്. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി അഭിപ്രായപ്പെട്ടിരുന്നു. 1.75 ലക്ഷം ദീപങ്ങള്‍ തെളിയിച്ചാണ് ആദിത്യനാഥിനെ അയോധ്യയില്‍  സ്വാഗതം ചെയ്തത്.

പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രം വിഷയം വീണ്ടും പൊതുജന ശ്രദ്ധയിലെത്തിക്കാനാണ് യോഗിയുടെ സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  7 minutes ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  29 minutes ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  38 minutes ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  an hour ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  2 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  3 hours ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  3 hours ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  3 hours ago