HOME
DETAILS

ചന്തേരയിലെ ഹൈടെക് മദ്‌റസയ്ക്ക് അംഗീകാരത്തിന്റെ തിളക്കം

  
backup
October 19, 2017 | 7:57 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8


ചെറുവത്തൂര്‍: പതിനായിരത്തോളം മദ്‌റസകളില്‍ ഒന്നാമതെത്തിയ ചന്തേരയുടെ സംസ്ഥാനതല അവാര്‍ഡ് നേട്ടം ജില്ലക്ക് അഭിമാനമായി. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ കോട്ടുമല ബാപ്പു മുസ് ലിയാര്‍ അവാര്‍ഡാണ് ചന്തേര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയെ തേടിയെത്തിയത്.

ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ മദ്‌റസ അഭിമാനനേട്ടം കൈവരിച്ചത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിഷ്‌കര്‍ഷിച്ച രീതിയിലുള്ള ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ്, പൂര്‍ണ്ണ സജ്ജമായ ലൈബ്രറി, റീഡിംഗ് റൂം, കംപ്യൂട്ടര്‍ ലാബ്, കുറ്റമറ്റ ഓഫിസ് സംവിധാനം, ഉന്നതമായ പഠന നിലവാരം, പൊതു പരീക്ഷകളിലെ തിളക്കമാര്‍ന്ന വിജയം, കലാമേളകളിലെ തുടര്‍ച്ചയായ ഓവറോള്‍ ചാംപ്യന്‍പട്ടം എന്നിവയെല്ലാം അംഗീകാരത്തിലേക്കുള്ള ചുവടുവെപ്പായി. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് എല്ലാ മാസവും അധ്യാപകരും മഹല്ല് കമ്മിറ്റി ഭാരവാഹികളും ഒന്നിച്ചിരുന്ന് നടത്തുന്ന ദഅവാ മീറ്റിങ്ങുകള്‍, മാസം തോറും നടത്തുന്ന പി.ടി.എ യോഗങ്ങള്‍ എന്നിവ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായി വിലയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് എല്‍.സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് നല്‍കുന്ന പ്രാക്ടിക്കല്‍ ക്ലാസുകള്‍ പഠനത്തെ ഹൈടെക് ആക്കി.

മദ്‌റസാ പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഹിസ്‌ബോട് കൂടിയ ഖുര്‍ആന്‍ ഹിഫഌ ക്ലാസുകളും നല്‍കിവരുന്നു. ശുചിത്വ കാര്യങ്ങള്‍ക്കും പ്രത്യേക പരിഗണനല്‍കുന്നു. ഏറ്റവും നല്ല മഹല്ലിനു ള്ള 'ബെസ്റ്റ് മഹല്ല് 'അവാര്‍ഡിലൂടെ പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവുമായി മഹല്ല് ശാക്തീകരണത്തിന്റെ കര്‍മ്മ വഴികളിലൂടെ പുത്തന്‍ പാത തെളിയിച്ചു കൊണ്ട് മുന്നേറുന്ന ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ഈ നേട്ടം.


അടുത്തിടെയാണ് ചന്തേര ഇ മഹല്ല് സംവിധാനത്തിലേക്ക് മാറിയത്. ചേളാരിയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളില്‍ നിന്നു ചന്തേര മുസ് ലിം ജമാത്ത് കമ്മറ്റി പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ്, മദ്‌റസ സദര്‍ ഷഫീഖ് തങ്ങള്‍, ടി.കെ സത്താര്‍ ഹാജി എന്നിവരും സംബന്ധിച്ചു. അവാര്‍ഡ് നേട്ടം ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് മഹല്ല് നിവാസികള്‍.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  10 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  10 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  10 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  10 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  10 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  10 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  10 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  10 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  10 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago