കടബാധിതര്‍ക്ക് കുരുക്ക് മുറുകുന്നു; കാരാഗൃഹത്തിലേക്ക് കുടുംബസ്ഥര്‍
കണ്ണൂര്‍: ജില്ലയില്‍ വിവിധ കടബാധിതരായി ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. തലശ്ശേരി ജില്ലാ കോടതിയില്‍ കടബാധിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പത്തുശതമാനം ആളുകള്‍ മാത്രമേ ഇത്തരം കേസുകളില്‍ കുടുങ്ങിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോളിത് ഇരട്ടിയായി മാറിയെന്ന് ബാങ്കുകള്‍ക്കായി കേസ് നടത്തുന്ന ഒരു അഭിഭാഷകന്‍ പറഞ്ഞു.
കടക്കെണിയില്‍ വീഴുന്നത് അപമാനമാണെന്നു കരുതുന്ന മനോഭാവം മാറിയെന്നാണ് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ, ധനകാര്യസ്ഥാപനങ്ങളും സഹകരണ ബാങ്കുകളുമാണ് ഇത്തരം കേസുകള്‍ കൂടുതല്‍ നടത്തുന്നത്. ചെറുകിട സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അനുവദിച്ച വായ്പകളാണ് കൂടുതല്‍. പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ, കാനറ ബാങ്കുകള്‍ എന്നിവയും കേസിലും പിരിവിലും മുന്‍പന്തിയിലാണ്. കുടിശ്ശിക കൂടിയതിനെ തുടര്‍ന്ന് എസ്.ബി.ഐ കടമുക്തആശ്വാസ് അദാലത്ത് നടത്തിയിരുന്നു.
വിദ്യാഭ്യാസ വായ്പയെടുത്തുന്നവരാണ് പൊതുമേഖലാബാങ്കുകളെ വെട്ടിലാക്കുന്നത്. എന്നാല്‍ ബിസിനസ് വായ്പക്കാരാണ് മറ്റുള്ളവരുടെ പ്രശ്‌നം. വ്യാപാരികളും ചെറുകിട സംരംഭകരും അടുത്ത കാലത്താണ് തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവരായി മാറുന്നത്.
കറന്‍സി നിരോധനം, ജി.എസ്.ടി എന്നിവയെ കൂടാതെ ചരിത്രത്തിലില്ലാത്ത വിധമുള്ള മാന്ദ്യവും ചെറുകിട സംരഭകരെ പൂട്ടിച്ചിരിക്കുകയാണ്. ഭൂമി വിറ്റ് കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ് ഇവര്‍ക്കുള്ളത്. കോടതിയിലെത്തുന്ന കേസുകളില്‍ 120(ബി) പ്രകാരമുള്ള വിശ്വാസ വഞ്ചനയാണ് പലര്‍ക്കുമെതിരേ ചുമത്തുന്ന കുറ്റം.
കേസ് നടത്താന്‍ കഴിയാത്തവര്‍ ഇത്തരം കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. കുടുംബകോടതിയുടെ വിധിപ്രകാര്യം ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് നല്‍കാന്‍ തയാറാകാത്തവരും ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. മക്കള്‍ക്കായി വിദ്യാഭ്യാസ വായ്പയെടുത്തു നിയമനടപടി നേരിടുന്നവും വര്‍ധിച്ചു വരികയാണ്. ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്വത്ത്, സ്വര്‍ണം എന്നിവയുടെ ഈടിന്‍മേല്‍ മാത്രമേ ഇപ്പോള്‍ വായ്പ അനുവദിക്കാന്‍ തയാറാകുന്നുള്ളൂ. സാമ്പത്തിക വ്യവഹാരങ്ങള്‍ കൂടിവരുന്നതാണ് ഇതിനു കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."