HOME
DETAILS

അഴിമതി ആരോപണം ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡിയെ മാറ്റി

  
backup
October 20 2017 | 01:10 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d


തിരുവനന്തപുരം: അഴിമതി, സ്വജനപക്ഷപാതം എന്നീ ആരോപണത്തെ തുടര്‍ന്ന് കേരളാ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ.എസ്.ഐ.ടി.ഐ.എല്‍) എം.ഡി ശ്രീറാം സാംബശിവറാവുവിനെ മാറ്റി. എം.ജി രാജമാണിക്യത്തിനാണ് പകരം ചുമതല. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
ശ്രീറാം സാംബശിവറാവുവിനെതിരേ അഴിമതി, അനധികൃത നിയമനം എന്നീ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ മാറ്റിയത്. മൂന്ന് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നു, സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി ചെയ്യുന്നില്ല, ഫിനാന്‍സ് എക്‌സിക്യൂട്ടിവ് തസ്തികയിലെ കരാറുകാരിക്ക് അനധികൃത നിയമനത്തിന് ശ്രമിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് സാംബശിവറാവുവിന്റെ പേരില്‍ ഉയര്‍ന്നത്.
കമ്പനിയിലെ ഫിനാന്‍സ് എക്‌സിക്യൂട്ടിവ് തസ്തികയിലേക്ക് നിലവിലെ കരാറുകാരിക്ക് അനധികൃത നിയമനത്തിന് ശ്രമിച്ചെന്നാണ് ഒടുവിലത്തെ ആരോപണം. അനധികൃത നിയമനത്തിന് യുവതിക്ക് വയസ്സിളവ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഈ യുവതിയുടെയും സാംബശിവറാവുവിന്റെയും പേരില്‍ വ്യാപകമായ അഴിമതി ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago