HOME
DETAILS

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ മോദിക്ക് കമ്മീഷന്‍ അധികാരം നല്‍കി: പി ചിദംബരം

  
backup
October 20 2017 | 09:10 AM

chidambaram-critics-ec

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന പി ചിദംബരം രംഗത്ത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദിയെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു.

എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ച ശേഷം അവസാനമായിരിക്കും കമ്മിഷന്‍ തീയതി പ്രഖ്യാപിക്കുക. അവസാന റാലിയും നടത്തി മോദിക്ക് അവസരമൊരുക്കുകയാണ് കമ്മിഷന്‍. ട്വിറ്ററിലൂടെയാണ് ചിദംബരം കമ്മിഷനെ വിമര്‍ശിച്ചത്.

മോദി വ്യാജ സാന്താക്ലോസ് ചമയുകയാണ്. ജനങ്ങളെ വാഗ്ദാനം നല്‍കി സുഖിപ്പിക്കുകയാണ്. ഞായറാഴ്ച വഡോദരയില്‍ നടക്കുന്ന റാലിയില്‍ 1140 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ് മോദിയെന്നും ചിദംബരം പറഞ്ഞു.

നേരത്തെ ഹിമാചല്‍ പ്രദേശിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കാത്തത് ഏറെ വിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‌അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago