HOME
DETAILS

ശ്രേയസിന് ആശ്വാസം; കരാര്‍ പുതുക്കാനൊരുങ്ങി ബി.സി.സി.ഐ

  
Web Desk
March 15, 2024 | 7:51 AM

bcci set to renew the player contract

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരുമായുള്ള വാര്‍ഷിക കരാര്‍ ബി.സി.സി.ഐ പുതുക്കാന്‍ തീരുമാനിച്ചു. രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്തതാണ് ശ്രേയസിന് രക്ഷയായത്. ബി.സി.സി.ഐ യെ അറിയിക്കാതെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനാലാണ് ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും കരാറില്‍ ഉള്‍പ്പെടുത്താതിരുന്നത്. ടീമില്‍ നിന്നും പുറത്തായ ശ്രേയസ്, പുറം വേദനയാണെന്നും അണ്‍ഫിറ്റാണെന്നും പറഞ്ഞാണ് രഞ്ജിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കം കളിക്കാതിരുന്നത്. എന്നാല്‍ ശ്രേയസ് പൂര്‍ണ ഫിറ്റ് ആണെന്നും കളിക്കാന്‍ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലെന്നായിരുന്നു ബാംഗ്ലൂരിലെ എന്‍സിഎ നല്‍കിയ റിപ്പോര്‍ട്ട്. ഇതോടെയാണ് ശ്രേയസിന്റെ കാര്യത്തില്‍ ബി.സി.സി.ഐ അതൃപ്തി രേഖപ്പെടുത്തുന്നത്. ഇതോടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി.

നടപടിക്ക് ശേഷം ശ്രേയസ് രഞ്ജിയില്‍ മുംബൈയ്ക്കായി  സെമി ഫൈനലും ഫൈനലും കളിച്ചു. ഈ സാഹചര്യത്തിലാണ് ബിസിസിഐ ശ്രേയസിന്റെ വാര്‍ഷിക കരാര്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. 3 കോടി വാര്‍ഷിക വേതനം ലഭിക്കുന്ന ഗ്രേഡ് ബി ക്യാറ്റഗറിയിലാണ് മുന്‍പ് ശ്രേയസ് ഇടംപിടിച്ചിരുന്നത്.

ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ സുപ്രധാന താരമാണ് ശ്രേയസ്. മാര്‍ച്ച് 22 ന് തുടങ്ങുന്ന പുതിയ സീസണില്‍ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തും. ശ്രേയസിന്റെ അസാന്നിധ്യത്തില്‍ നിതീഷ് റാണയാണ് കൊല്‍ക്കത്തയെ നയിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ 12 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു കെ.കെ.ആര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  3 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  3 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago