ഷാ രാജകുമാരനെകുറിച്ച് ഒന്നും പറയരുതെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരേ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് മോദിക്കെതിരേ രാഹുലിന്റെ പരിഹാസം. സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് താന്‍ ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല എന്നാണ് രാഹുല്‍ കുറിച്ചത്.
ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദ വയറിന് വാര്‍ത്താ വിലക്കേര്‍പ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം വൈ ദിസ് കൊലവെറി എന്ന രാഹുലിന്റെ പരിഹാസവും വന്‍ ശ്രദ്ധനേടിയിരുന്നു.ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി ദ വയര്‍ ന്യൂസ് പോര്‍ട്ടലിന് വിലക്കേര്‍പ്പെടുത്തിയത്. അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം.
കോടതി ഉത്തരവിനോട് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്നാണ് ദി വയര്‍ പ്രതികരിച്ചത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ ജയ് ഷായുടെ കമ്പനി 16,000 ഇരട്ടി ലാഭമുണ്ടാക്കിയതായാണ് വാര്‍ത്ത വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."