HOME
DETAILS
MAL
കണ്ണൂര്‍ സ്വദേശിയായ നഴ്സ് ഡല്‍ഹിയില്‍ മരിച്ച നിലയില്‍
backup
October 21 2017 | 04:10 AM
ന്യൂഡല്‍ഹി/ആലക്കോട്(കണ്ണൂര്‍): കണ്ണൂര്‍ സ്വദേശിയായ നഴ്സിനെ ന്യൂഡല്‍ഹിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉദയഗിരി ശാന്തിപുരത്തെ ചവരം പ്ലാക്കല്‍ ജോസ് - ലിസി ദമ്പതികളുടെ മകള്‍ അനിത(35)യാണ് മരിച്ചത്.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നഴ്സായ അനിത വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. വ്യാഴാഴ്ച രാത്രി എട്ടരയോടെ താമസസ്ഥലമായ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബത്തോടൊപ്പം താമസിക്കുന്ന അനിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി രജീഷാണ് ഭര്‍ത്താവ്. മിലിട്ടറി ഉദ്യോഗസ്ഥനാണ് രജീഷ്. ഒരു മാസം മുന്‍പാണ് അനിത നാട്ടിലെത്തി പിതാവിനെയും കൂട്ടി ജോലി സ്ഥലത്തേക്ക് മടങ്ങിയത്. മക്കള്‍: ദിയ, ഡോണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."