എം.എല്‍.എമാര്‍ക്ക് നിയമസഭാ ചട്ടങ്ങളോട് ലാഘവ സമീപനം: സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ ചട്ടങ്ങളോടുള്ള ലാഘവ സമീപനം എം.എല്‍.എമാരെ ബാധിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സമയനിഷ്ഠ പാലിക്കുന്നതിലും ഇത് കണ്ടുവരുന്നുണ്ട്.
സാമാജികരുടെ നിലവാരത്തകര്‍ച്ച സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ടി.എം ജേക്കബിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ടി.എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഒരുക്കിയ 'അത്ര മേല്‍ സ്നേഹിക്കയാല്‍' എന്ന സ്മരണാഞ്ജലി ചടങ്ങ് പ്രസ്ക്ലബില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച നിയമസഭാസാമാജികനുള്ള ടി.എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് അവാര്‍ഡ് കെ.സുരേഷ് കുറുപ്പ് എം.എല്‍.എക്ക് ടി.എം ജേക്കബിന്റെ പത്നി ഡെയ്സി ജേക്കബ് സമ്മാനിച്ചു.
വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മാധ്യമപ്രവര്ത്തകന് സി. ഗൗരീദാസന്‍ നായര്‍ അനുസ്മരണപ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രസിഡന്റ് ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സണ്ണിക്കുട്ടി എബ്രഹാം, ടി.എം ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബ്, അനില അനൂപ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."