ഭീകരത: ഇന്ത്യക്കും യു.എസിനും ഒരേ നയമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭീകരത ഇല്ലാതാക്കുന്ന കാര്യത്തില്‍ ഇന്ത്യക്കും യു.എസിനും ഒരേ നയമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യയോടുള്ള നയത്തിന് പരോക്ഷ പിന്തുണ നല്‍കുന്നതാണ് മോദിയുടെ പ്രസ്താവന.
തീവ്രവാദികള്‍ക്ക് പിന്തുണയും സുരക്ഷിത താവളങ്ങളും നല്കുന്ന രാജ്യങ്ങളോടുള്ള സമീപനം, അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന നടപടികള്‍ എന്നിവയില്‍ ഇന്ത്യുടെ മനോഭാവം തന്നെയാണ് യു.എസിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കൂടിക്കാഴ്ച്ചയില്‍ വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളെ കുറിച്ച് സംസാരിച്ച ടില്ലേഴ്സണ് മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ തീവ്രവാദത്തെ പരസ്പര സഹകരണത്തോടെ നേരിടാമെന്നും അറിയിച്ചു.
നേരത്തെ മോദിക്ക് പുറമേ സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും ടില്ലേഴ്സണ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."