HOME
DETAILS

ഒപ്പമെത്തി ഇന്ത്യ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

  
backup
October 26 2017 | 03:10 AM

%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8

പൂനെ: ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പരയില്‍ തിരിച്ചെത്തി. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവികളെ ഒന്‍പത് വിക്കറ്റിന് 230 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 46 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 232 റണ്‍സെടുത്ത് വിജയം പിടിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി 1-1ന് സമനില പാലിക്കുന്നു. ബാറ്റിങിലും ബൗളിങിലും മികവ് പുലര്‍ത്തിയ ഇന്ത്യ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്താണ് നിര്‍ണായക പോരാട്ടം വിജയത്തിലെത്തിച്ചത്. ഈ മാസം 29ന് നടക്കുന്ന മൂന്നാം മത്സരം ഫലത്തില്‍ പരമ്പര നിര്‍ണയിക്കുന്ന ഫൈനലായി മാറി.
അനായാസ വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ രോഹിത് ശര്‍മയെ (ഏഴ്) നഷ്ടമായെങ്കിലും പിന്നീടെത്തിയവരെല്ലാം മികവ് പുലര്‍ത്തി. ശിഖര്‍ ധവാന്‍ (68), ദിനേശ് കാര്‍ത്തിക് (പുറത്താകാതെ 64) എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞു. ഹര്‍ദിക് പാണ്ഡ്യ (30), ധോണി (പുറത്താകാതെ 18) എന്നിവരും രണ്ടക്കം കടന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ തീരുമാനം പിഴച്ചു. മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റെടുത്ത ബുമ്‌റ, ചഹല്‍ എന്നിവരുടെ ബൗളിങും കിവികളുടെ താളം തെറ്റിച്ചു. തുടക്കത്തില്‍ തകര്‍ന്നുപോയ അവരെ മധ്യനിരയും വാലറ്റവും നടത്തിയ പോരാട്ടമാണ് രക്ഷിച്ചത്.
58 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ വീണ അവരെ നിക്കോള്‍സ് (42), ഗ്രാന്‍ഡ് ഹോം (41), സന്റാനര്‍ (29), സൗത്തി (25), ടെയ്‌ലര്‍ (21) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  7 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  7 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  7 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  7 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  7 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago