HOME
DETAILS
MAL
സഊദിയില്‍ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനയില്‍ ആയിരക്കണക്കിനുപേര്‍ പിടിയില്‍
backup
October 26 2017 | 07:10 AM
ജിദ്ദ : സഊദിയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന ശക്തമായ പരിശോധനയില്‍ ആയിരക്കണക്കിന് അനധികൃത താമസക്കാരെ പിടികൂടി.
249 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഒരാഴ്ചക്കിടെയാണ് ഇത്രയധികം പേര് പിടിയിലായത്. വരും ദിവസങ്ങളില്‍ നഗര പ്രദേശത്തുള്ള സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.
തൊഴില്‍ മന്ത്രാലയമാണ് കിഴക്കന്‍ മേഖലയില്‍ ശക്തമായ പരിശോന നടത്തുന്നത്. വാണിജ്യ മന്ത്രാലയത്തിന്റേയും പൊലിസിന്റേയും സഹകരണത്തോടെയായിരുന്നു പരിശോധന.
പിടിക്കപ്പെട്ടവരില്‍ മുന്നൂറോളം പേര് ഇകാമയില്‍ ഉള്ള ജോലി അല്ല ചെയ്തിരുന്നത്. ഇതിന്റെ പേരില്‍ 234 സ്ഥാപനങ്ങളുടെ മേല്‍ പിഴ ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."