കമ്പനി നല്കിയ ബോണസ് തിരിച്ചുനല്‍കി തൊഴിലാളികളുടെ പ്രതിഷേധം
ഊട്ടി: കുന്നൂരിലെ സ്വകാര്യ തേയിലത്തോട്ടത്തിലെ ഫാക്ടറി ജീവനക്കാര്‍ തങ്ങള്‍ക്ക് നല്കിയ ബോണസ് കുറഞ്ഞു പോയതില്‍ പ്രതിഷേധിച്ച് നല്കിയ ബോണസ് കമ്പനിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടച്ച് സമരം നടത്തി. ഇവര്‍ക്ക് 8.33 ശതമാനം ബോണസാണ് കമ്പനി നല്‍കിയത്. എന്നാല്‍ 20 ശതമാനം ബോണസ് ലഭിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. വിഷയത്തില്‍ ട്രേഡ് യൂനിയന്‍ നേതാക്കളുമായി മാനേജമെന്റ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 16 ശതമാനമായിരുന്നു ബോണസ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി പണം തിരിച്ചടത്. 400 തൊഴിലാളികള്‍ ഒന്നിച്ച് കുന്നൂരിലെ യൂനിയന്‍ ബാങ്കിലെത്തിയാണ് പണം തിരിച്ചടക്കല്‍ സമരം നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബാങ്കിന് സമീപം പൊലിസ് ക്യാംപ് ചെയ്തിരുന്നു. തുടര്‍ന്ന് ലേബര്‍ ഓഫിസര്‍ എത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. 20 ശതമാനം ബോണസ് നല്‍കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമന്ന നിലപാടിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."