എം.കെ ജിനചന്ദ്രന്‍ ജന്മശതാബ്ദി ആഘോഷം നാളെ
കല്‍പ്പറ്റ: ആധുനിക വയനാടിന്റെ ശില്‍പികളില്‍ പ്രധാനിയായ എം.കെ ജിനചന്ദ്രന്റെ ജന്മ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും വെങ്കല പ്രതിമ അനാഛാദനവും നാളെ ഉച്ചക്ക് 2.30ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.പി വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷനാകും. എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എം.ജെ വിജയപത്മന്‍ പി. രാമകൃഷ്ണനെ പൊന്നാടയണിയിക്കും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, സംഘടക സമിതി ചെയര്‍മാന്‍ എം.വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി സംസാരിക്കും.
തുടര്‍ന്ന് വനയാട് സാരംഗ് ഓര്‍ക്കസ്ട്രയുടെ സംഗീത സന്ധ്യ ഉണ്ടായിരിക്കും. ജിനചന്ദ്രന്‍ സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍, പ്രസംഗ മത്സരം, സാഹിത്യ ശില്‍പശാല, മെഡിക്കല്‍ ക്യാംപ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, മാധ്യമ ശില്‍പശാല, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, വീഡിയോ, ഡോക്യമെന്ററി പ്രദര്‍ശനം, ആദിവാസി സമ്മേളനം, എക്‌സിബിഷന്‍, നൃത്ത സന്ധ്യ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി ആലി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. എം.ഡി വെങ്കിട സുബ്രഹ്മണ്യന്‍, ജനറല്‍ കണ്‍വീനറും എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ എ സുധാറാണി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.ഒ ശ്രീധരന്‍, പി.ടി.എ പ്രസിഡന്റ് പി.സി നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."