താജ്മഹല്‍ വിവാദം ശ്രദ്ധതിരിക്കാന്‍
ഇനിയെങ്കിലും ബി.ജെ.പിയുടെ നാടകങ്ങള്‍ തിരിച്ചറിയാന്‍ പ്രതിപക്ഷ കക്ഷികള്‍ തയാറാകണം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിന്നാലെ സമൂഹം തിരിഞ്ഞതിനാലാണ് അവരിത്ര വളര്‍ന്നത്.
താജ്മഹല്‍ വിവാദവും സി.പി.എംകാര്‍ കണ്ണുരുട്ടിയാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണു ചൂഴ്‌ന്നെടുക്കുമെന്നുള്ള സരോജ് പാണ്ഡെ എന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറിയുടെ ഭീഷണിയും ബി.ജെ.പി നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം തന്നെയാണ്. കോര്‍പറേറ്റുകളെ സഹായിക്കാന്‍വേണ്ടി നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തുണ്ടാക്കിയ സാമ്പത്തിക മാന്ദ്യവും സാധാരണക്കാര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളും വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനു തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്. അതിനെ മറികടക്കാനുള്ള കുതന്ത്രമാണ് വിവാദങ്ങള്‍. അമിത് പുത്രന്റെ സാമ്പത്തിക വളര്‍ച്ച മറയ്ക്കുന്നതിന് ഇത്തരം വിവാദങ്ങളൊന്നും സഹായിക്കില്ല.
അനശ്വരതയുടെ കവിള്‍ത്തടത്തില്‍ ഇറ്റുവീണ ഒരിറ്റ് കണ്ണുനീര്‍ എന്നു മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച വാസ്തുശില്പചാതുരിയുടെ എക്കാലത്തെയും വിസ്മയമായ താജ്മഹല്‍ ഭാരതസംസ്‌കാരത്തിന്റെ പ്രതീകമായി ഉയര്‍ന്നു വിരാജിക്കുക തന്നെ ചെയ്യും. അസത്യവാദികളുടെ വിജയം അന്തിമമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."