ജില്ലാ ആശുപത്രിയില്‍ മതിയായ ജീവനക്കാരെ നിയമിക്കണം
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വടകര താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടു വര്‍ഷങ്ങളായെങ്കിലും പഴയ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് തുടരുന്നതെന്നും 'ആര്‍ദ്രം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആശുപത്രിക്ക് മതിയായ ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫിനെയും അടിയന്തരമായി നിയമിക്കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയുടെ പേരു മാറ്റുകയല്ലാതെ പുതിയ ജീവനക്കാരെ ആരെയും നിയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരില്‍ ചിലര്‍ സ്ഥിരമായി യോഗങ്ങളില്‍ പങ്കെടുക്കാത്ത വിഷയം അംഗങ്ങള്‍ ഉന്നയിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ സജിത, മുക്കം മുഹമ്മദ്, പി.ജി ജോര്‍ജ് മാസ്റ്റര്‍, സുജാത മനക്കല്‍, മറ്റു അംഗങ്ങള്‍, സെക്രട്ടറി പി.ഡി ഫിലിപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."