ജനജാഗ്രതാ യാത്രാ വിവാദം: പ്രാദേശിക നേതൃത്വത്തിനെതിരേ നടപടിക്ക് സാധ്യത
കൊടുവള്ളി: ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്കിയ സ്വീകരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരേ നടപടിക്ക് സാധ്യത. പാര്‍ട്ടി സെക്രട്ടറി കോടിയേരിയെ കയറ്റിയ വാഹനം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടേതാണെന്ന ആരോപണം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ ശക്തമായ നടപടിക്കാണ് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന.
സംസ്ഥാന സെക്രട്ടിയെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം താമരശ്ശേരി ഏരിയ, കൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ക്ക് ജാഗ്രതക്കുറവുണ്ടണ്ടായി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ആവശ്യത്തിനു പ്രവര്‍ത്തകരും മറ്റു സൗകര്യങ്ങളും ഉണ്ടണ്ടായിട്ടും സെക്രട്ടറിക്ക് സഞ്ചരിക്കാന്‍ ഹവാല ഇടപാടുകാരന്റെ വാഹനം ഏര്‍പ്പാടാക്കിയത് എന്തിനു വേണ്ടണ്ടിയായിരുന്നെന്ന ചോദ്യത്തിന് ഉത്തരം നല്കാന് നേതൃത്വം പാടുപെടുകയാണ്. ഈ സാഹചര്യത്തില്‍ പ്രാദേശിക നേതൃത്വങ്ങളോടു വിശദീകരണം ചോദിച്ചതായാണ് വിവരം.
സംസ്ഥാന സെക്രട്ടറിയെ ആനയിക്കാനായി കൊണ്ടുവന്ന ജീപ്പിന്റെ കാലപ്പഴക്കത്തിനാല്‍ അവസാന നിമിഷത്തില്‍ മറ്റൊരു തുറന്ന വാഹനം അന്വേഷിക്കുകയായിരുന്നെന്നും ഇതിനിടെയാണ് കൊടുവള്ളിയില്‍ സ്വീകരണ വേദിയുടെ സമീപത്തുള്ള കാരാട്ട് ഫൈസലിന്റെ കാര്‍ എടുക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ പറയുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയെ കാര്‍ വിവാദം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."