HOME
DETAILS

ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച; സംഘത്തലവന്‍ അറസ്റ്റില്‍

  
backup
October 26 2017 | 21:10 PM

%e0%b4%86%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5


വടകര: സംസ്ഥാനത്തൊട്ടാകെ ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിന്റെ തലവന്‍ വടകരയില്‍ അറസ്റ്റിലായി. പയ്യോളി കോട്ടക്കല്‍ ബീച്ചിലെ താരേമ്മല്‍ ഖദീജാ മന്‍സില്‍ ഫിറോസിനെയാണ് (37) വടകര സി.ഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഭവനഭേദനം ആസൂത്രണം ചെയ്യുന്നതിനിടെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചായിരുന്നു അറസ്റ്റ്. വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളില്‍ നാലോളം കവര്‍ച്ചാ കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
വടകര പുതുപ്പണം ശാരദാ നിവാസില്‍ അനിതയുടെ വീട് കുത്തിത്തുറന്ന് എല്‍.ഇ.ഡി ടി.വി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും കൊയിലാണ്ടിയിലെ ഫോര്‍ ജി വേള്‍ഡ്, സമീപത്തെ മൊബൈല്‍ കട എന്നിവയില്‍നിന്നായി 11 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും പേരാമ്പ്ര കടിയങ്ങാട്ടുള്ള വീട് കുത്തിത്തുറന്ന് പതിനാലേ കാല്‍ പവന്‍ സ്വര്‍ണാഭരണവും പ്രതിയടക്കമുള്ള അഞ്ചംഗ സംഘമാണ് കവര്‍ന്നത്. കൂട്ടുപ്രതികളായ നാലു പേര്‍ക്കെതിരേ അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു. വടകര വീരഞ്ചേരിയിലെ വര്‍ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ട ഇന്നോവ കാര്‍ മോഷ്ടിച്ചതും സംഘമാണെന്ന് പൊലിസ് പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങള്‍ അന്തര്‍ദേശീയ മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിക്കുകയാണ് ഇവരുടെ പതിവ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നൂറോളം കേസുകള്‍ ഫിറോസിന്റെ പേരില്‍ നിലവിലുണ്ട്. പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
വടകര ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ സി.എച്ച് ഗംഗാധരന്‍, ബാബുരാജ്, സീനിയര്‍ സി.പി.ഒമാരായ കെ.പി രാജീവന്‍, കെ. യൂസുഫ്, വി.വി ഷാജി, വി.കെ പ്രദീപന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago