HOME
DETAILS

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

  
October 12, 2024 | 3:46 PM

Cabinet approves UAEs AI policy

ദുബൈ: സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കണമെന്നും അതിന്റെ ലക്ഷ്യങ്ങളും മുൻഗണനകളും എന്താണെന്നും വ്യക്തമാക്കുന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് (എ.ഐ) നയത്തെ കുറിച്ചുള്ള രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിന് യു.എ.ഇ കാബിനറ്റ് അംഗീകാരം നൽകി. ദ്രോഹമോ അസ്ഥിരതയോ സൃഷ്ടിക്കാൻ കാരണമായേക്കാവുന്ന എ.ഐ ടൂളുകൾ വികസിപ്പിച്ച രാജ്യങ്ങളെ അന്താരാഷ്ട്ര നിയന്ത്രണങ്ങൾക്ക് ബാധകമാക്കും. അത്തരം നിയമവിധേയ നടപടികളെ യു.എ.ഇ പിന്തുണക്കുന്നതാണ്.

എ.ഐ സംവിധാനങ്ങൾ കൈകാര്യം ചെയ്യാനും സുരക്ഷിതമാക്കാനും മെച്ചപ്പെടുത്താനുമുള്ള ആഗോള സഖ്യങ്ങൾ സ്ഥാപിക്കുന്നതിനെയും രാജ്യം പിന്തുണയ്ക്കുന്നു. കൂടാതെ, സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഗവേഷണ വികസന സംരംഭങ്ങളിലൂടെ എ.ഐ ആപ്ലിക്കേഷനുകളുടെ ഉത്തരവാദിത്ത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സുരക്ഷ, സ്വകാര്യതാ സംരക്ഷണം, ഡാറ്റ സുരക്ഷ എന്നിവയും ഉറപ്പാക്കുമെന്നു യു.എ.ഇയുടെ നയത്തിൽ പറയുന്നു. 

യു.എ.ഇയെ സംബന്ധിച്ചിട ത്തോളം സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹത്തിൻ്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതാവണമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഏകണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹ മന്ത്രി ഉമർ സുൽ ത്താൻ അൽ ഉലമ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ആഗോള മാനേജ്‌മെന്റിൽ യു.എ.ഇ സുപ്രധാന പങ്കുവഹി ക്കുന്നു. അന്താരാഷ്ട്ര നയ ചർച്ചകളിൽ സജീവമായി സംഭാവന നൽകുകയും ചെയ്യുന്നു. എ.ഐയുടെ ഭാവി രൂപപ്പെടുത്തുന്ന മാനദണ്ഡങ്ങളും ചട്ടക്കൂടുകളും നിർവചിക്കുന്നതിലും യു.എ.ഇ നിർണായക തലത്തിലാണെന്നും അൽ ഉലമ വ്യക്തമാക്കി.

ഉയർന്ന സ്വാധീനമുള്ള സാങ്കേതിക പരിഹാരങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ, സാമ്പത്തിക വൈവിധ്യ വൽക്കരണത്തിനും നവീകരണത്തിനും എ.ഐ ഉപയോഗിക്കാൻ യു.എ.ഇയുടെ നയം ശ്രമിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago