HOME
DETAILS
MAL
സംഘപരിവാര്‍ അജണ്ടകള്‍ ചോദ്യം ചെയ്യുന്നവരെ സി.പി.എം അക്രമിക്കുന്നതെന്തിനെന്ന് എം.എസ്.എഫ്
backup
October 26 2017 | 22:10 PM
കണ്ണൂര്‍: സംഘപരിവാര്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് ചോദ്യം ചെയ്യുന്നവരെ സി.പി.എം അക്രമിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദീന്‍ദയാല്‍ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പാനൂരില്‍ സി.പി.എം നടത്തിയ അക്രമം പ്രതിഷേധാര്‍ഹമാണ്. കൊളവല്ലൂരില്‍ എസ്.എഫ്.ഐ-എ.ബി.വി.പി കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ എസ്.എഫ്.ഐ തയാറാവാത്തത് എന്തെന്ന് വ്യക്തമാക്കണമെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സി.കെ നജാഫ്, ഷജീര്‍ ഇഖ്ബാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."