HOME
DETAILS
MAL
കേരളത്തിലേത് കേന്ദ്രസര്‍ക്കാരിന് ഓശാന പാടുന്ന സര്‍ക്കാര്‍: പാച്ചേനി
backup
October 26 2017 | 22:10 PM
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തിട്ടൂരത്തിന് ഓശാന പാടുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കത്തിന് മുന്നോടിയായി യു.ഡി.എഫ് മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ ഇരു സര്‍ക്കാരുകളും മത്സരിക്കുകയാണെന്നും പാച്ചേനി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷയായി. പ്രൊഫ. എ.ഡി മുസ്തഫ, ഡോ. കെ.വി ഫിലോമിന, സി.ടി ഗിരിജ, തങ്കമ്മ വേലായുധന്, പ്രൊഫ. വി. ഇന്ദിര, ഒ.പി ഷീജ, ഉഷ രയരോത്ത്, റോഷ്നി ഖാലിദ്, ടി. ജയകൃഷ്ണന്, രജിത്ത് നാറാത്ത്, പൊന്നമ്പേത്ത് ചന്ദ്രന്, എം. ഉഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."