യു.ഡി.എഫ് വാഹനപ്രചരണ ജാഥ
കുന്നുംകൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് 'പടയൊരുക്കം' ജാഥയുടെ പ്രചാരണാര്‍ഥം തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ വാഹന ജാഥക്കു തുടക്കമായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കല്‍ പാലാവയലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി ടോമി പ്ലാച്ചേരി അധ്യക്ഷനായി.
ജാഥാ ലീഡര്‍ കരിമ്പില്‍ കൃഷ്ണന്‍, ഉപനായകന്‍ വി.കെ.പി ഹമീദലി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എം ഷംസുദ്ദീന്‍ ഹാജി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ശാന്തമ്മാ ഫിലിപ്പ്, ജനതാദള്‍ ജില്ലാ സെക്രട്ടറി എം.ജെ ജോയ്, ഡി.സി.സി സെക്രട്ടറി സെബാസ്റ്റ്യന്‍ പതാലില്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരീം ചന്തേര, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം പി.കെ രഘുനാഥ്, ജനതാദള്‍ മണ്ഡലം പ്രസിഡന്റ് പി.സി ഗോപാലകൃഷ്ണന്‍, മുസ്‌ലീം ലീഗ് നേതാക്കളായ വി.കെ ബാവ, ജാതിയില്‍ അസിനാര്‍, എം.സി ശിഹാബ്, പി.കെ.സി റൗഫ് ഹാജി, എ.സി ജോസ്, എം. അബൂബക്കര്‍, പി.സി ഇസ്മയില്‍, പി. ഉമര്‍ മൗലവി, എ.വി അബ്ദുല്‍ഖാദര്‍, ഷാജഹാന്‍ തട്ടാംപറമ്പില്‍, താജുദ്ദീന്‍ പുളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മാത്യു പടിഞ്ഞാറേല്‍, അഡ്വ. മാത്യുസെബാസ്റ്റ്യന്‍, ജോയി കിഴക്കരക്കാട്ട് എന്നിവര്‍ സംസാരിച്ചു.
ആദ്യദിവസത്തെ പര്യടനം കാലിക്കടവ് ടൗണില്‍ സമാപിച്ചു. സമാപന സമ്മേളനം ജനതാദള്‍ ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് ജില്ലാ-മണ്ഡലം നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."