ചെന്തെങ്ങ് നഗരം പദ്ധതി: തൈകള്‍ വിതരണം ചെയ്തു
നീലേശ്വരം: നീലേശ്വരം നഗസഭയെ ചെന്തെങ്ങ് നഗരമാക്കുന്ന പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു തുടങ്ങി. കര്‍ഷകന്‍ നാരായണനു തെങ്ങിന്‍ തൈ നല്‍കി നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. വിതരണ വാഹനം കാര്‍ഷിക കോളജ് ഡീന്‍ ഡോ.എം. ഗോവിന്ദന്‍ ഫഌഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍മാരായ കെ.പി കരുണാകരന്‍, സി.സി കുഞ്ഞിക്കണ്ണന്‍, പി. ഭാര്‍ഗവി, കെ.വി ഉഷ, ഫാം മാനേജന്‍ പി.വി സുരേന്ദ്രന്‍ , അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പി.എന്‍ രമേശന്‍ എന്നിവര്‍ സംബന്ധിച്ചു.
നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തൈകള്‍ വിതരണം ചെയ്യുന്നത്. ഇതിനാവശ്യമായ 2000 ചെന്തെങ്ങിന്‍ തൈകള്‍ കാര്‍ഷിക കോളജിന്റെ പടന്നക്കാടുള്ള ഫാം ഹൗസിലാണു തയാറാക്കിയത്. പദ്ധതിയുടെ ഔദ്യോഗികമായ പ്രഖ്യാപനം മാര്‍ച്ച് 30നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തൈകള്‍ വിതരണം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തയാറാകാത്തതു വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്തയും നല്‍കിയിരുന്നു. തുടര്‍ന്നാണു കാര്യങ്ങള്‍ വേഗത്തിലായത്.
പടന്നക്കാട് കാര്‍ഷിക കോളജിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ 12,000 വീടുകളിലും ഓരോ ചെന്തെങ്ങുകള്‍ നട്ടുവളര്‍ത്താനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരണവും ലക്ഷ്യമിടുന്നു.
കഴിഞ്ഞ നഗരസഭാ ബജറ്റിലെ പ്രധാന നിര്‍ദേശം കൂടിയായിരുന്നു ഇത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന അത്യുല്‍പാദന ശേഷിയുള്ള തൈകളാണു വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."