സബ് ജില്ലാ പ്രവൃത്തി പരിചയമേള: വാഴപ്പള്ളി സെന്റ് തെരേസാസിന് വീണ്ടും ചാംപ്യന്‍ഷിപ്പ്
ചങ്ങനാശേരി: തൃക്കൊടിത്താനം വി.ബി.യു.പി. സ്‌കൂളില്‍ നടന്ന സബ് ജില്ലാ പ്രവൃത്തി പരിചയമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 4595 പോയിന്റ് നേടി ഓവര്‍ ഓള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്രമേളയിലും വാഴപ്പള്ളി സെന്റ് തെരേസാസ് ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. സെന്റ് ജോസഫ് എച്ച്.എസ്.എസ്. ചങ്ങനാശേരി രണ്ടാം സ്ഥാനവും, എസ്.ബി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഒന്നാം സ്ഥാനവും, വാഴപ്പള്ളി സെന്റ് തെരേസാസ് രണ്ടാം സ്ഥാനവും, ചങ്ങനാശേരി സെന്റ് ആന്‍സ് മൂന്നാം സ്ഥാനവും നേടി. യു.പി.വിഭാഗത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസിന് ഒന്നാം സ്ഥാനവും, ചങ്ങനാശേരി സെന്റ് ജോസഫ്‌സിനു രണ്ടാം സ്ഥാനവും, തൃക്കൊടിത്താനം വി.ബി.യു.പി.സ്‌കൂളിനു മൂന്നാം സ്ഥാനവും നേടി.
എല്‍.പി. വിഭാഗത്തില്‍ വെരൂര്‍ സെന്റ് മേരീസ് ഒന്നാം സ്ഥാനവും, തുരുത്തി സെന്റ് തോമസ് രണ്ടാം സ്ഥാനവും, ചങ്ങനാശേരി സെന്റ് ജോസഫ്‌സ് മൂന്നാം സ്ഥാനവും നേടി. സബ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ പി.റ്റി.എ.യോഗം അനുമോദിച്ചു. പ്രസിഡന്റ് സെബാസ്റ്റ്യന്‍ മുല്ല
ശേരിയുടെ അധ്യക്ഷതയില്‍ മാനേജര്‍ സിസ്റ്റര്‍ റോസ് കുന്നത്തുപുരയിടം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടിസ്സാ പടിഞ്ഞാറേക്കര, ഡെയ്‌സമ്മ വര്‍ഗീസ്, വി.ജെ.ലാലി, സി. ലിന്‍സി വലിയപ്ലാക്കല്‍, സി. ആന്‍മേരി, ടീന എബ്രഹാം, സ്‌കൂള്‍ ചെയര്‍മാന്‍ ദിവ്യ ആന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."