സര്‍വിസ് മേഖല അഴിമതി മുക്തമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍വിസ് മേഖലയാകെ അഴിമതി മുക്തമാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തെറ്റായ ശൈലികളും മാമൂലുകളും പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമായി നടന്ന ജില്ലാ കലക്ടര്‍മാരുടെയും വകുപ്പുതലവന്‍മാരുടെയും യോഗത്തിലെ ചര്‍ച്ചകള്‍ ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി കണ്ടില്ലെന്ന് നടിക്കരുത്. വില്ലേജ് ഓഫിസ് വരെ അഴിമതി മുക്തമാകണം. സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം രൂപപ്പെടുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിചയ സമ്പത്ത് ഉപയോഗിക്കണം.
പുതിയൊരു കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസന പദ്ധതികള്‍ പൂര്‍ണതയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. കേരളത്തെ പുതുക്കി പണിയാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായുള്ള നാലു മിഷനുകളുടെ പരിപാടികളും കിഫ്ബി ധനസഹായത്തോടെയുള്ള വലിയ പദ്ധതികളും നടപ്പാക്കിയാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."