HOME
DETAILS

പ്രവാസി ക്ഷേമ ബോര്‍ഡ് കാര്യക്ഷമമാക്കും: ജോര്‍ജ് വര്‍ഗീസ്

  
backup
October 27 2017 | 03:10 AM

1253pravasi-welfare-board



ദമാം: കേരള പ്രവാസി ബോര്‍ഡ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഇതിനായി കറിയാത്മകമായ ഇടപെടല്‍ നടത്തുമെന്നും ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായി നിയമിതനായ ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനാസ്ഥ മൂലം ഭൂരിപക്ഷം പ്രവാസികളും ക്ഷേമ ബോര്‍ഡ് ആനുകൂല്യങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അത് പരിഹരിക്കാന്‍ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ പ്രചാരണ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്നും ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രവാസി പെന്‍ഷന്‍ ഇപ്പോള്‍ 1000 രൂപയില്‍ നിന്നും 2000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പണം അടക്കാന്‍ കഴിയാത്തവര്‍ക്കും വീഴ്ച്ച വരുത്തിയവര്‍ക്കും പിഴയും പലിശയും ഒഴിവാക്കി കുടിശിക നിവാരണത്തിന് സെപ്റ്റംബര്‍ മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെയുള്ള ആറുമാസക്കാലാവധി നല്‍കുന്നുണ്ട്. മരണാനന്തര സഹായം ഏകീകരിക്കുകയും അമ്പത്തിനായിരത്തില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. രജിസ്‌ട്രേഷന്‍ അടക്കം വിവിധ കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. ഇത് ലോകത്തിന്റെ ഏതു കോണില്‍ നിന്നുമുള്ള പ്രവാസികള്‍ക്കും സഹായകരമാകും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ പ്രവാസികള്‍ക്കായി ആറു കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക കൺസൽട്ടൻറ് പദവി എന്നത് ആധികാരികമല്ലെന്നും കെട്ടിച്ചമച്ച വ്യാജ പദവിയാണെന്നും ജോർജ് വർഗീസ് പറഞ്ഞു. സംസ്ഥാന സർക്കാരോ നോർക്കയോ ഇത്തരം ഒരു പദവി ആർക്കും നൽകാൻ ഒരു കാലത്തും തീരുമാനിച്ചിട്ടില്ല. ഇതേ കുറിച്ച് ഒരു ഉത്തരവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.  ജി സി സി രാജ്യങ്ങളായ സഊദിയിലും ബഹ്‌റൈനിലും മാത്രമാണ് ഈ വ്യാജ പദവി നിലനിൽക്കുന്നത്. കൺസൽട്ടൻറ് എന്നത് നോർക്കയിലെ ഉദ്യോഗസ്ഥർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള ആളുകൾ മാത്രമാണെന്ന്  അദ്ദേഹം സൂചിപ്പിച്ചു. പദവി ആധികാരികമാണെങ്കിൽ ജി സി സിയിലെ എല്ലാ രാജ്യങ്ങളിലും ഇത് നടപ്പാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  8 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  8 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  8 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  8 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago