കൊച്ചി സ്മാര്‍ട് സിറ്റിയില്‍ 200 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ഐ.ടി കേന്ദ്രം വരുന്നു
കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മിക്കാന്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗ തീരുമാനം. ഏഴ് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 200 കോടി ചെലവ് വരുന്ന പദ്ധതി കമ്പനി നേരിട്ടാണ് നടപ്പാക്കുന്നത്.
കമ്പനി സ്വന്തമായി നിര്‍മിച്ച ആദ്യ കെട്ടിടത്തില്‍ 7 ലക്ഷം ചതുരശ്ര അടിയുണ്ടായിരുന്നു. അതില്‍ പാട്ടത്തിന് കൊടുക്കാവുന്ന 3.56 ലക്ഷം ചതുരശ്ര അടിയില്‍ 78 ശതമാനവും ഇതിനകം അലോട്ട് ചെയ്തിട്ടുണ്ട്.
സ്വന്തമായി പണിത 7 ലക്ഷം ചതുരശ്ര അടിക്കു പുറമെ 65 ലക്ഷം ചതുരശ്ര അടി വിവിധ കോഡവലപ്പേഴ്സ് വഴി പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
സ്മാര്‍ട് സിറ്റി സ്വന്തമായി പണിത കെട്ടിടത്തില്‍ അരലക്ഷം ചതുരശ്ര അടി ഏണസ്റ്റ് ആന്റ് യങ് എന്ന കമ്പനിക്ക് നല്‍കാനുളള നിര്‍ദേശവും യോഗം അംഗീകരിച്ചു.
സിങ്കപ്പൂര്‍ ആസ്ഥാനമായ ബര്‍ണാഡ് സ്കട്ടില്‍ എന്ന കമ്പനിക്ക് നാവിക സംബന്ധമായ സോഫ്റ്റ് വേയര്‍ സൊലൂഷന് ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒരു ഏക്കര്‍ ഭൂമി നല്‍കും.
കരാറുകാരുമായുളള എല്ലാ നിയമ തര്‍ക്കങ്ങളും അവസാനിച്ചുവെന്ന് കമ്പനി പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റിയിലേക്ക് ഏതൊക്കെ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുമെന്നത് സംബന്ധിച്ച് പഠനം നടത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."