സമസ്ത-മുസ്ലിം ലീഗ് ചര്‍ച്ചയില്‍ അന്തിമ തീരുമാനമായി
മലപ്പുറം: ഈയിടെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉണ്ടായ വിവാദങ്ങളെക്കുറിച്ചും അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും സമസ്ത-മുസ്ലിം ലീഗ് നേതാക്കള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് രമ്യമായ പരിഹാരമുണ്ടാക്കി. മേലില്‍ വിവാദ പ്രസ്താവനകളും പരാമര്‍ശങ്ങളും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഇന്നു നടന്ന ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.
യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്ലിയാര്,പി.പി ഉമര്‍ മുസ്ലിയാര്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,നാസര്‍ ഫൈസി കൂടത്തായി, മോയിന്‍കുട്ടി മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."