HOME
DETAILS
MAL
ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
October 27 2017 | 16:10 PM
ന്യൂഡല്‍ഹി: ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ട് അഞ്ചു മണിയോടെയാണ് സോണിയയെ ഡല്‍ഹിയിലെ സര് ഗംഗാ റാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടാനില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സോണിയ ഉന്നത ചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമ ജീവിതത്തിലായിരുന്നു. എ.ഐ.സി.സി അധ്യക്ഷ പദവി മകന് രാഹുലിന് കൈമാറുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."