HOME
DETAILS

വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം; മലയാളികളുടെ പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നു

  
backup
October 27 2017 | 17:10 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1-25

ദമാം: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണ വിഷയത്തില്‍ മോചനത്തിനായി കേരളം ഇടപെടുന്നു. സഊദിയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു മലയാളികളടക്കമുള്ള വിദേശികള്‍ പിടിയിലാകുന്ന സംഭവം. ഇതേ തുടര്‍ന്നാണ് ദമാമിലെ സാമൂഹിക പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടാന്‍ കേരള സര്‍ക്കാര്‍ തയാറായത്. മലയാളികള്‍ പിടിക്കപ്പെട്ടത് വ്യാപകമായപ്പോള്‍ നയതത്ര ഇടപെടല്‍ ആവശ്യമാണെന്ന മുന്നറിയിപ്പുമായി സുപ്രഭാതം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.


ഇതിനകം തന്നെ നൂറോളം മലയാളി നഴ്‌സുമാരാണ് സഊദിയില്‍ ഇതേ പ്രശ്‌നത്തില്‍ പിടിയിലായിട്ടുള്ളത്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന നഴ്‌സുമാരാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനിയാണ്. സമര്‍പ്പിച്ച രേഖകള്‍ സ്ഥാപനവുമായി ബന്ധപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. എന്നാല്‍, പലരും പഠന സമയത്തോ, പരിചയ കാലത്തോ ഉപയോഗിച്ചിരുന്ന അംഗീകൃത സ്ഥാപനങ്ങള്‍ സഊദി കമ്പനി പരിശോധന സമയത്ത് പൂട്ടി പോയതോ, സര്‍ക്കാരുകള്‍ സ്ഥാപനങ്ങളുടെ അനുമതി റദ്ദാകുകയോ ചെയ്തതാണ് ഇവര്‍ക്ക് വിനയാകുന്നത്. ഇതോടെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചതായാലും പഠിച്ച സ്ഥാപനം നിലവിലില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി കണക്കാക്കും.


നേരത്തെ നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായം തേടിയിരുന്നു.എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല .ജയിലിലായ മലയാളികളടക്കം നിരവധി പേര്‍ മോചനം കാത്തിരിക്കുകയാണ്. വിവിധ യൂണിവേഴ്‌സിറ്റികളില്‍ അംഗീകൃത കോഴ്‌സ് പഠിച്ചിറങ്ങിയവരും പിടിയിലാകുന്നുണ്ട്.

കഴിഞ്ഞ നാല് മാസങ്ങളില്‍ പിടിയിലായ ഇത്തരത്തിലെ നൂറോളം മലയാളികളില്‍ ഇരുപതോളം പേര്‍ അറസ്റ്റിലായി ജയിലിലാണ്. ഇത്തരക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നിയമ സഹായം ലഭ്യമാകുമെന്നാണ് കേരളം സര്‍ക്കാര്‍ അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago