HOME
DETAILS
MAL
പാലക്കാട് ഐ.ഐ.ടിക്ക് ആയിരം കോടി
backup
October 27 2017 | 18:10 PM
ന്യൂഡല്‍ഹി: കേരളത്തില്‍ പാലക്കാട് ഉള്‍പ്പെടെ ആറ് പുതിയ ഐ.ഐ.ടികള്ക്കായി 7002.42 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയതായി ആരംഭിച്ച ഐ.ഐ.ടികള്‍ക്ക് സ്വന്തമായി സ്ഥിരം കെട്ടിടം നിര്മിക്കുന്നതിനായാണ് കേന്ദ്രം ധനസഹായം നല്‍കുന്നത്. പാലക്കാടിന് മാത്രം 1000 കോടിയുടെ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
2021ല്‍ ഐ.ഐ.ടികള്‍ക്കുള്ള രണ്ടാം ഘട്ട പണം ലഭിക്കും. ഇതില്‍ പാലക്കാടിന് 2000 കോടി രൂപ ലഭിക്കുമെന്നാണ് വിവരം. 2014ല്‍ കേന്ദ്രം പ്രഖ്യാപിച്ച അഞ്ച് ഐ.ഐ.ടികളില്‍ ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് പാലക്കാടാണ്. 2015 ഓഗസ്റ്റില്‍ വാളയാര്‍ അഹല്യ കാംപസിലാണ് ഐ.ഐ.ടി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യബാച്ചില്‍ 117 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. ഇവരില്‍ 12 പേര് മലയാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."