ഇന്ത്യക്കാര്‍ക്ക് ശമ്പളവും താമസവുമില്ലാത്ത സംഭവം: അന്വേഷണ കമ്മിഷനെ നിയമിച്ചു
റിയാദ്: ശമ്പളമോ ആവശ്യത്തിനു താമസസൗകര്യങ്ങളോ ഇല്ലാതെ ജിദ്ദയില്‍ മലയാളികളടക്കം 13 ഇന്ത്യക്കാര്‍ ദുരിതത്തിലായ സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍. വിഷയത്തില്‍ ലേബര്‍ കോടതി അന്വേഷണ കമ്മിഷനെ നിയമിച്ചു.
സെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ റുവൈലി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരാണു ദുരിതക്കയത്തില്‍ കഴിയുന്നത്. കോണ്‍സുലേറ്റിന്റെ സഹായത്തോടെ നല്‍കിയ പരാതിയിലാണു കോടതി നടപടി. പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. കമ്പനി കോംപൗണ്ടില്‍ താമസിക്കുന്ന ഇവരുടെ പക്കല്‍നിന്നു ദിവസങ്ങള്‍ക്കു മുന്‍പ് വാഹങ്ങളുടെ പേപ്പറുകളും മറ്റും തിരിച്ചുവാങ്ങിയ ശേഷം കമ്പനിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പടുകയായിരുന്നു. ഇവിടെനിന്നു തൊഴിലാളികള്‍ക്കു ശാരീരികപീഡനം ഏല്‍ക്കേണ്ടിവന്നതായും പരാതിയുണ്ട്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ എംബസി അംബാസഡര്‍ ജാവീദ് അഹമ്മദ്, എംബസി ഫസ്റ്റ് സെക്രട്ടറി നാരായണന്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങ് അനില്‍ നോട്ടിയാല്‍ എന്നിവര്‍ക്കു തൊഴിലാളികള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസിയുടെയും ലേബര്‍ കോടതിയുടെയും ഇടപെടലില്‍ വേഗത്തില്‍തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷിയിലാണു തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."