നോര്‍ക്ക കണ്‍സള്‍ട്ടന്റ് പദവി; ആരോപണം അടിസ്ഥാനരഹിതമെന്ന്
ദമാം: നോര്‍ക്ക കണ്‍സള്‍ട്ടന്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്നത്തെ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയതാണ് ഈ പദവിയെന്നും നോര്‍ക്ക സഊദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് പറഞ്ഞു.
നോര്‍ക്ക കണ്‍സള്‍ട്ടന്റ് പദവി എന്നത് ആധികാരികമല്ലെന്നും കെട്ടിച്ചമച്ച വ്യാജ പദവിയാണെന്നും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസ് കഴിഞ്ഞ ദിവസം ദമാമില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരോ നോര്‍ക്കയോ ഇത്തരം ഒരു പദവി ആര്‍ക്കും നല്കാന് ഒരു കാലത്തും തീരുമാനിച്ചിട്ടില്ല. ഇതേ കുറിച്ച് ഒരു ഉത്തരവും നിലവിലില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍ പദവിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയാണ് ഇത്തരം ബാലിശമായ പ്രസ്താവന ഇറക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശിഹാബ് കൊട്ടുകാട് സുപ്രഭാതത്തോട് പറഞ്ഞു. അന്നത്തെ സര്‍ക്കാര്‍ കേരളത്തിലെ നോര്‍ക്ക ഭവന് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് തനിക്കു പദവി നല്‍കിയത്.
അന്നത്തെ മുഖ്യമന്ത്രിയും ഉന്നതരും ഇതിനു സാക്ഷികളാണ്. നിയമനവുമായി ബന്ധപ്പെട്ടു തനിക്കു നല്കിയ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."