HOME
DETAILS
MAL
ഗൗരിയുടെ മരണം: കലക്ടര്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം
backup
October 28 2017 | 06:10 AM
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷം. രക്ഷിതാക്കളെയും മാനേജ്മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് കലക്റ്റര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. എന്നാല്‍ സ്കൂള്‍ മാനേജ്മെന്റിനെ അനുകൂലിക്കുന്നവരെ മാത്രമാണ് യോഗത്തിലേക്ക് വിളിച്ചതെന്നാണ് ആരോപണം. യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും കലക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാരായ അധ്യാപികമാരെ അറസ്റ്റു ചെയ്യാതെ സ്കൂള്‍ തുറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."