ഗാസയില്‍ നിന്നുള്ള സയാമീസ് ഇരട്ടകള്‍ പ്രതീക്ഷയോടെ സഊദിയില്‍
റിയാദ്: ഗാസയില്‍ നിന്നും സയാമീസ് ഇരട്ടകള്‍ പ്രതീക്ഷയോടെ സഊദിയിലെത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താനായി സഊദിയിലെത്തിച്ചത്. വിവരമറിഞ്ഞ രാജകുമാരന്‍ സഊദിയിലെ ആരോഗ്യ മന്ത്രാലയത്തിന് പ്രത്യേക നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗാസയില്‍ സയാമീസ് ഇരട്ടകള്‍ പിറന്നത്.
ഹനീന്‍, ഫാറ എന്നീ കുട്ടികളാണ് ഗാസയില്‍ നിന്നും റിയാദിലേക്ക് പ്രത്യേക ചികിത്സക്കായി എത്തിയത്. സയാമീസ് ഇരട്ടകളുടെ ശത്രക്രിയക്ക് പേര് കേട്ട റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് എത്തിച്ച ഇവരെ കൂടുതല്‍ പരിശോധനക്കും പഠനത്തിനും ശേഷം വേര്‍തിരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സൂപ്പര്‍ വൈസര്‍ ജനറല്‍ ഡോ: അബ്ദുല്ല ബിന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഹ് പറഞ്ഞു.
ഹനീന്‍, ഫാറ എന്നിവരുടേത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ഗാസയില്‍ ചികിത്സ നടത്തുക പ്രയാസമാണെന്നും ഗാസയിലെ ഷിഫാ ഹോസ്പിറ്റല്‍ നവജാത ശിശു യൂണിറ്റി തലവന്‍ അല്ലാം അബു ഹംദ പറഞ്ഞു. റിയാദിലേക്ക് മാറ്റിയാല്‍ ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ ലഭ്യമാക്കാന്‍ സാധിക്കുമെന്നും ഇവരെ വേര്‍പ്പെടുത്തല്‍ പ്രക്രിയ വിജയകരമാകുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അരക്കു താഴ്ഭാഗം ഒന്ന് മാത്രമുള്ള ഇവരുടെ ആന്തരിക ഭാഗങ്ങള്‍ രണ്ടായിട്ടാണോ അതല്ല ഒന്ന് മാത്രമേ ഉള്ളൂവെന്ന ആശങ്ക നിലവിലുണ്ട്. കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ ഇവ വ്യക്തമാകുകയുള്ളൂവെന്നു ഡോ: അല്‍ റബീഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."