കോളജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍.എസ്.എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിര്‍ബന്ധമാക്കി രാജസ്ഥാന്‍
ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ചരിത്രം മാറ്റിയെഴുതിയതിന് പിന്നാലെ കോളജ് വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഉദയ്പുരില്‍ ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജുകളും നിര്‍ബന്ധമായി പഠനയാത്ര നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ സന്ദര്‍ശിച്ചിരുന്നു.
മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്. പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ത്ഥാടന സഞ്ചാക കേന്ദ്രമായാണ് വിശേഷിപ്പിക്കുന്നത്. പഠനകേന്ദ്രത്തിനായി ഒക്ടോബര്‍ 23ന് അവതരിപ്പിച്ച ബജറ്റില്‍ വന്‍ തുകയും വിലയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."