ബി.ജെ.പിയില്‍ ആഭ്യന്തര കലാപമുണ്ടെന്ന് തുറന്ന്‌സമ്മതിച്ച് മോദി
ന്യൂഡല്‍ഹി: ബി.ജെ.പിക്കുള്ളില്‍ ഭിന്നസ്വരവും അതുവഴി ആഭ്യന്തര കലാപവും ഉണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി നേതാക്കള്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നെന്നും ഭിന്ന സ്വരങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കകത്തെ ഭിന്ന സ്വരങ്ങളെ കുറിച്ച്, ബി.ജെ.പി പല സ്വരങ്ങളില്‍ സംസാരിക്കുന്നു എന്നാണ് മോദി പറഞ്ഞത്. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് 'ദീപാവലി മിലന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച ബി.ജെ.പിയുടെ ആദ്യ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന്റെ കാലം ഓര്‍ത്തെടുത്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അന്ന് നേതാക്കളുടെ ആശയങ്ങള്‍ വ്യത്യസ്ഥങ്ങളായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടേയും വീക്ഷണം ഒന്നു തന്നെയായിരുന്നു.
പാര്‍ട്ടി വികസിച്ചെങ്കിലും പാര്‍ട്ടിക്കകത്തെ ആശയപരമായ ഏകസ്വരത നഷ്ടപ്പെട്ടു. തീവ്രമായ പരിശീലന പരിപാടികളിലൂടെയും നിരന്തരവും കൃത്യവുമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പാര്‍ട്ടിക്കകത്തെ ഏകസ്വരത നിലനിര്‍ത്താന്‍ കഴിയൂ. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരേ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തു വന്നത് പാര്‍ട്ടിക്കകത്ത് വന്‍ വിവാദമായിരുന്നു. നോട്ടു നിരോധനംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയുന്ന ബി.ജെ.പി നേതാക്കള്‍ ഉണ്ടെന്നും എന്നാല്‍ ഭയംമൂലം ആരും പുറത്ത് പറയുന്നില്ലെന്നുമാണ് യശ്വന്ത് സിന്‍ഹ പ്രതികരിച്ചിരുന്നത്. പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്ന മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ എല്‍.കെ അദ്വാനിയുമായും മറ്റും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പാര്‍ട്ടിക്കകത്ത് സജീവമാണ്. ഇതിനിടയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ മകനുനേരെ ഉയര്‍ന്ന അഴിമതി ആരോപണവും പാര്‍ട്ടിയില്‍ ശക്തമായ രീതിയില്‍ ഭിന്നസ്വരത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."