HOME
DETAILS

ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്: സുപ്രിം കോടതി

  
backup
October 29 2017 | 02:10 AM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%82-%e0%b4%85%e0%b4%b2%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d


ന്യൂഡല്‍ഹി: പൂര്‍ണ വളര്‍ച്ച എത്തിയില്ലെങ്കില്‍ സ്വന്തം ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് സുപ്രിം കോടതി. തന്റെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് യുവതിയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് നല്‍കിയ ഹരജി തള്ളി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
തന്റെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണെന്നും യുവതിയും അവരുടെ വീട്ടുകാരും ഗര്‍ഭഛിദ്രത്തിനു നേതൃത്വം നല്‍കിയ ഡോക്ടറും തനിക്കു നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച കേസ് നേരത്തെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹരജിക്കാരന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഗര്‍ഭം അലസിപ്പിക്കുകയും ഗര്‍ഭം ധരിക്കലും സ്ത്രീകളുടെ സവിശേഷാധികാരത്തില്‍പ്പെട്ടതാണെന്നും ഉത്തരവില്‍ നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഗീയ പരാമര്‍ശവുമായി ആര്‍.എസ്.എസ് മേധാവി
ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന വാദവുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. ഇന്നലെ ഇന്‍ഡോറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കോളജ് വിദ്യാര്‍ഥികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, മറ്റുള്ളവര്‍ക്കുകൂടി ഇവിടെ അവകാശമുണ്ട്. അവരെ ഒരുകാരണവശാലും പുറത്താക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മനിയെന്ന രാജ്യം ജര്‍മന്‍കാരുടേതാണ്. ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെയും അമേരിക്ക അമേരിക്കക്കാരുടേതുമാണ്. ഇതുപോലെയാണ് ഹിന്ദുസ്ഥാനും. ഹിന്ദു എന്നത് അര്‍ഥമാക്കുന്നത് ഭാരതമാതാവിന്റെ മക്കള്‍ എന്ന നിലയിലാണ്. ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ജീവിക്കുന്നവരെല്ലാം ഹിന്ദു എന്ന വിശേഷണത്തില്‍ ഉള്‍പ്പെടും. ഒരു നേതാവിനോ പാര്‍ട്ടിക്കോ മാത്രമായി രാജ്യത്തെ വികസനത്തിലേക്ക് എത്തിക്കാന്‍ കഴിയില്ല. അതിന് സമൂഹം തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  40 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago