HOME
DETAILS

കാറ്റലന്‍ ഭരണം സ്‌പെയിന്‍ പിടിച്ചെടുത്തു പൊലിസ് മേധാവിയെ പുറത്താക്കി

  
backup
October 29 2017 | 02:10 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8


മാഡ്രിഡ്/ബാഴ്‌സലോണ: സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയെ പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ സ്‌പെയിന്‍ നീക്കം തുടങ്ങി. കാറ്റലന്‍ പൊലിസ് മേധാവി ജോസഫ് ലൂയിസ് ട്രാപെറോയെ സ്ഥാനത്തുനിന്നു നീക്കി ഉത്തരവിട്ട സ്പാനിഷ് ദേശീയ സര്‍ക്കാര്‍ ഉപപ്രധാനമന്ത്രി സോരായ സായിന്‍സ് ഡി സാന്റാമരിയയെ പ്രാദേശിക സര്‍ക്കാരിന്റെ ചുമതല ഏല്‍പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വൈകി കാറ്റലന്‍ സര്‍ക്കാരിനെ സ്‌പെയിന്‍ പിരിച്ചുവിട്ട് ആഭ്യന്തര മന്ത്രാലയം പ്രദേശത്തിന്റെ അധികാരം പിടിച്ചെടുത്തിരുന്നു.
അതേസമയം, സ്‌പെയിന്‍ പുറത്താക്കിയ മുന്‍ കാറ്റലന്‍ പ്രസിഡന്റ് കാര്‍ലെസ് പ്യൂഗ്ഡിമോന്റ് ഇന്നലെ വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്തു. നേരത്തെ, റെക്കോര്‍ഡ് ചെയ്ത ഓഡിയോ ഇന്നലെ ഉച്ചയോടെ പ്രക്ഷേപണം ചെയ്യുകയായിരുന്നു. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കിയ ദേശീയ സര്‍ക്കാര്‍ നടപടിയെ അപലപിച്ച അദ്ദേഹം സ്വതന്ത്ര രാജ്യം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യപരമായ വഴികളിലൂടെ തന്നെ നമ്മുടെ ലക്ഷ്യം കൈവരിക്കണം.
ആക്രമണങ്ങളോ, ആക്ഷേപങ്ങളോ ഇല്ലാതെ എല്ലാ അഭിപ്രായങ്ങളെയും ചിഹ്നങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം മാനിച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം പ്രഖ്യാപിച്ച ലക്ഷ്യം നേടിയെടുക്കാന്‍ നമുക്കു മുന്നോട്ടുപോകാം-പ്യൂഗ്ഡിമോന്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ജനങ്ങളോട് സംയമനം പുലര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രത്യേക ഉത്തരവിലൂടെയാണ് ട്രാപെറോയെ സ്ഥാനത്തുനിന്നു നീക്കിയത്. രാജ്യം വിടുന്നതിനു വിലക്കേര്‍പ്പെടുത്തിയതിനു പുറമെ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ട്രാപെറോയ്‌ക്കെതിരേ നേരത്തെ സ്പാനിഷ് കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കോടതിയുടെ ഉത്തരവിനു വിരുദ്ധമായി ജനഹിത പരിശോധനയെ തടയാന്‍ നടപടിയെടുത്തില്ലെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം.
അതിനിടെ, പുതിയ സംഭവവികാസങ്ങളില്‍ നിഷ്പക്ഷമായി ഇടപെടാന്‍ കാറ്റലന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഘടനവാദികളെയും ദേശീയ സര്‍ക്കാരിനെയും പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കണമെന്നാണു കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യവാദികള്‍ക്ക് അനുകൂലമായി നിന്നാല്‍ ഒരുപക്ഷെ ദേശീയ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനിടയുണ്ടെന്നു മനസിലാക്കിയാണ് ഇത്തരമൊരു നിര്‍ദേശം പൊലിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാല്‍, കാറ്റലോണിയയുടെ അധികാരം പിടിച്ചെടുക്കുന്ന നടപടികളുമായി സ്‌പെയിന്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യം അവ്യക്തമായി തുടരുകയാണ്. ഒക്ടോബര്‍ ഒന്നിനു നടന്ന ജനഹിത പരിശോധനയുടെ ഭാഗമായി പ്രദേശത്തു നടന്ന ശക്തമായ പൊലിസ് അതിക്രമങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്കു വരും ദിവസം കാറ്റലോണിയ സാക്ഷിയായേക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാറ്റലന്‍ പാര്‍ലമെന്റില്‍ നടന്ന രഹസ്യ വോട്ടെടുപ്പിലാണ് സ്വാതന്ത്ര്യത്തിന് അനുകൂലമായി ഭൂരിപക്ഷം അംഗങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 135 അംഗ പാര്‍ലമെന്റില്‍ 70 പേര്‍ സ്വാതന്ത്ര്യ നീക്കത്തെ പിന്തുണച്ചപ്പോള്‍ 10 പേര്‍ വിട്ടുനിന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. രണ്ടുപേര്‍ നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് കാറ്റലന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട സ്പാനിഷ് സര്‍ക്കാര്‍ ഡിസംബര്‍ 21ന് കാറ്റലോണിയയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  9 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  9 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  9 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago