ഉസൈന്‍ ബോള്‍ട്ട് സെമിയില്‍
റിയോ ഡി ജനീറോ: ജമൈക്കയുടെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററിന്റെ സെമിയില്‍ കടന്നു. ഏഴാം ഹീറ്റ്സില്‍ മത്സരിച്ച ബോള്‍ട്ട് 10.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. ഓവറോള്‍ റാങ്കിങില്‍ നാലാം സ്ഥാനത്താണ്.
എട്ട് ഹീറ്റ്സുകളിലുമായി നാലാമനായാണ് ബോള്‍ട്ട് സെമിയിലേക്കെത്തുന്നത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച അമേരിക്കയുടെ ജസ്റ്റിന് ഗാട്ട്ലിന് ബോള്‍ട്ടിനെക്കാളും മികച്ച സമയം കുറിച്ച് 10.01 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സെമിയിലേക്ക് യോഗ്യത നേടി. ഗാറ്റ്ലിനാണ് ആദ്യം ഫൈനലിലെത്തിയത്. ജമൈക്കയുടെ യോഹാന്‍ ബ്ലെയ്ക്ക് 10.11 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഓവറോള്‍ റാങ്കിങില്‍ ബ്ലെയ്ക്ക് ആറാം സ്ഥാനത്താണ്. നാളെ പുലര്‍ച്ചെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. 100 മീറ്റര്‍ ഫൈനല്‍ തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6:55 നാണ്
2008 ബെയ്ജിങ് ഒളിമ്പിക്സില്‍ 9.68 സെക്കന്റിലും 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 9.63 സെക്കന്റ് സമയത്തിലും ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."