കോണ്‍ഗ്രസ്സിന്റെ ശബ്ദം വിഘടനവാദികളുടേതെന്ന് മോദി
ന്യൂഡല്‍ഹി: കോണ്ഗ്രസ്സുകാര് കശ്മിരിലെ വിഘടന വാദികളെ പിന്താങ്ങുകയാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. വിഘടനവാദുകളുടെ ശബ്ദത്തിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. കശ്മീരില്‍ ജീവന് ത്യജിച്ച ജവാന്മാരെ അപമാനിക്കുന്നതിന് തുല്യമാണ് കോണ്‍ഗ്രസ്സിന്റെ പ്രസ്താവനെയെന്ന് മോദി പറഞ്ഞു.
കശ്മീരിന് സ്വയംഭരണം ആവശ്യമാണെങ്കില്‍ അത് നല്‍കണമെന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരുവില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സര്‍ജിക്കല്‍ സ്ട്രൈക്കിനെയും കശ്മിരിലെ നമ്മുടെ സൈനികരോട് കോണ്‍ഗ്രസ്സിന്റെ നിലപാട് എങ്ങനെയാണെന്ന് പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയിലൂടെ അറിയിക്കുന്നുണ്ട്. കശ്മിര് സ്വാതന്ത്രമാവാന്‍ ആവശ്യപ്പെടുന്ന വിഘടനവാദികളെ എന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണക്കുന്നതെന്ന് മോദി ചോദിച്ചു. പി. ചിദംബരം നടത്തിയ പ്രസ്താവനക്ക് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം കര്‍ണാടകയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി റാലികളില്‍ മോദി പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."