HOME
DETAILS

കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ കുടുംബ സഹായം 6 ലക്ഷം രൂപയാക്കി ഉയര്‍ത്തി

  
backup
October 29, 2017 | 6:24 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae


ജിദ്ദ:  കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള മരണാനന്തര കുടുംബ സഹായം 6 ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ അഞ്ചു ലക്ഷമാണ്. 2018 വര്‍ഷം മുതലാണ് പുതുക്കിയ തുക പ്രാബല്യത്തില്‍ വരിക. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതിയുടെ കാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ഡിസംബര്‍ 31 ന് സമാപിക്കും.
നവംബര്‍ മൂന്നാം വാരം മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നടക്കുന്ന 38 ാം വാര്‍ഷിക പരിപാടിയില്‍ നടപ്പുവര്‍ഷത്തെ മരണാനന്തര ആനുകൂല്യത്തിന് അര്‍ഹരായ മുപ്പതോളം കുടുംബങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ചെയ്യുമെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2014ല്‍ പദ്ധതി തുടങ്ങുമ്പോള്‍ 16,000 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 36,000 അംഗങ്ങളുണ്ട്. നാലു വര്‍ഷത്തിനിടെ കുടുംബനാഥന്റെ മരണം മൂലം അനാഥരായ 96 പ്രവാസി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കി. കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായി മാരകരോഗത്തിന് അടിപ്പെട്ടവര്‍ക്ക് പ്രത്യേക ചികില്‍സാ സഹായങ്ങളും നല്‍കി വരുന്നു. മാരകരോഗികളായ 250 ഓളം പേര്‍ക്ക് ഒരു കോടിയോളം രൂപ വിതരണം ചെയ്തതായി അവര്‍ വെളിപ്പെടുത്തി.

പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ നോക്കാറില്ല. ആര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാം. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് ലളിതവും സുതാര്യവുമായി നടത്തുന്ന പദ്ധതി എന്ന നിലയില്‍ പ്രവാസി സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞതായി അവര്‍ അവകാശപ്പെട്ടു.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് നടക്കുക. പദ്ധതിയില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ പേര്, ഇഖാമ നമ്പര്‍, വീട്ടുപേര്, നാട്ടിലെ സ്ഥലം, ജില്ല, നാട്ടിലെ മൊബൈല്‍ നമ്പര്‍, സഊദിയിലെ മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. നാട്ടില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ നിര്‍ബന്ധമാണ്.

പദ്ധതിയില്‍ അംഗമാകുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ ബേസിലൂടെ പരിശോധിക്കാന്‍ അവസരം ഒരുക്കും. ഇതിനായി  www.mykmcc.org വെബ്‌സൈറ്റില്‍ ഇഖാമ നമ്പര്‍, അംഗത്വ നമ്പര്‍ ഇവയിലേതെങ്കിലും നല്‍കി അംഗത്വ വിവരം പരിശോധിക്കാം. ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ക്കു പുറമെ സ്മാര്‍ട്ട് ഫോണുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സപ്പോര്‍ട്ട് ചെയ്യും വിധം മികച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ സാധാരണക്കാര്‍ക്കും ഗ്രഹിക്കാനായി മലയാളം മലയാളത്തിലും ലഭ്യമാണ്.
കെ.എം.സി.സി കേരള ട്രസ്റ്റിലാണ് പദ്ധതി വിഹിതം നിക്ഷേപിച്ചിരിക്കുന്നത്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പു വരുത്തുന്നതിന് അംഗങ്ങള്‍ക്കും എസ്.എം.എസ് സന്ദേശം അയക്കുന്നതിനും സംവിധാനമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും [email protected] വിലാസത്തില്‍ മാത്രമാണ് അയക്കേണ്ടതെന്നും നേതാക്കള്‍ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സുരക്ഷാ പദ്ധതി നടത്തുന്നുണ്ടെന്നും ഇങ്ങനെ ചേരുന്നവര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് 11 ലക്ഷം രൂപവരെ സഹായം ലഭിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാവുമെന്നും അതുകൂടി പൂര്‍ത്തിയാക്കുന്നതോടെ നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുമെന്നും നേതാക്കള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കെ.എം.സി.സിക്ക്  പാര്‍ട്ടി നേതൃത്വം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നും കെ.എം.സി.സി അംഗങ്ങളായിരിക്കെ പലര്‍ക്കും നിയമസഭാംഗങ്ങളാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പരിഭവമില്ലെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ സി. ഹാഷിം എഞ്ചിനീയര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എ.പി ഇബ്രാഹിം മുഹമ്മദ് ജിദ്ദ, മക്ക കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, സി.കെ. ഷാക്കിര്‍, കുഞ്ഞിമോന്‍ കാക്കിയ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

Kerala
  •  5 days ago
No Image

വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്

Kerala
  •  5 days ago
No Image

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിർണ്ണായക ചുവടുവയ്പ്പുമായി യുഎഇ; അബുദബിയിലെ ത്രികക്ഷി ചർച്ച സമാപിച്ചു

uae
  •  5 days ago
No Image

തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

National
  •  5 days ago
No Image

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച; അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  5 days ago
No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  5 days ago
No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  5 days ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  5 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  5 days ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  5 days ago