കേന്ദ്രനിയമം സംസ്ഥാനത്തിന് ചോദ്യം ചെയ്യാനാകില്ല; ആധാര്‍ കേസില്‍ മമതയ്ക്ക് വിമര്‍ശനം
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രിംകോടതിയെ സമീപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി. കേന്ദ്രം പാസ്സാക്കിയ നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് കോടതി മമത സര്‍ക്കാരിനോട് ചോദിച്ചു.
മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരേയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
നിയമം പാര്‍ലമെന്റ് പാസാക്കിയതാണ്.പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം പാലിക്കില്ലെന്ന് ഒരു സംസ്ഥാനത്തിന് എങ്ങനെ പറയാന്‍ കഴിയുമെന്നും അത് തെറ്റായ കീഴ് വഴക്കമല്ലേ എന്നും കോടതി ചോദിച്ചു. അതേസമയം, മമതാ ബാനര്‍ജി വ്യക്തിപരമായി ഹരജി നല്‍കിയാല്‍ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടറിയാന്‍ ഹരജി നാലാഴ്ച്ചത്തേക്ക് മാറ്റിവെച്ചു.
തന്റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു പറഞ്ഞു നേരത്തെ മമത കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചിരുന്നു. ആധാർ നമ്പരുമായി മൊബൈൽ ലിങ്ക് ചെയ്യില്ലെന്നും ഫോൺ ഡിസ്കണക്ട് ചെയ്യുന്നെങ്കിൽ അങ്ങനെയാകാമെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ മമതയുടെ പ്രസ്താവന. മൊബൈൽ നമ്പരുകൾ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ കണക്ഷനുകൾ ഡിസ്കണക്‌ട് ചെയ്യുമെന്ന് കഴിഞ്ഞ മാർച്ചില്‍ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. പുതിയ സിംകാർഡുകൾക്ക് അപേക്ഷിക്കുമ്പോഴും ആധാർ നിർബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."